തൃശ്ശൂർ : ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് യാത്രക്കാർക്ക് ദാരുണന്ത്യം. തൃശ്ശൂർ അകലാട് സ്വദേശികളായ മുഹമ്മദാലി, ഷാജി എന്നിവരാണ് മരിച്ചത്. തൃശ്ശൂർ പുന്നയൂർക്കുളത്ത് അകലാട് സ്കൂളിന് സമീപം 16/09/22 വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.
സ്കൂട്ടറിൽ യാത്ര ചെയ്യവേ ഇരുവരുടെയും ശരീരത്തിലേക്ക് ഇരുമ്പ് ഷീറ്റ് വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഷീറ്റുമായി പോകുകയായിരുന്നു. മലപ്പുറം രജിസ്ട്രേഷനുള്ള ലോറിയാണ് അപകടം ഉണ്ടാക്കിയത്. സംഭവത്തെ തുടർന്ന് ലോറിയുടെ ഡ്രൈവർ കടന്നു കളഞ്ഞു. സുരക്ഷിതമല്ലാതെ ഷീറ്റ് കൊണ്ടുപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

