പ്ലാസ്റ്റിക്കിന് വിട; ബദലൊരുക്കാന്‍ ചിതറ ഗ്രാമപഞ്ചായത്ത്

പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഒഴിവാക്കി പേപ്പര്‍ ബാഗിന്റെ ഉപയോഗം കാര്യക്ഷമമാക്കാന്‍ ചിതറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റിനോട് ചേര്‍ന്ന് പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പട്ടികജാതി വികസന ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിറ്റിന് ആവശ്യമായ ഭൗതിക സാഹചര്യവും യന്ത്രസാമഗ്രികളും ഒരുക്കുന്നത്. പട്ടികജാതിയില്‍പ്പെട്ട 20 കുടുംബശ്രീ വനിതകളെ ഉള്‍പ്പെടുത്തി സൂക്ഷ്മ സംരംഭമായി ആരംഭിക്കാനാണ് ലക്ഷ്യം. പേപ്പര്‍ ബാഗ് നിര്‍മാണത്തിനുള്ള പേപ്പറും മറ്റ് അസംസ്‌കൃത വസ്തുക്കളും വാങ്ങുന്നതിനാവശ്യമായ തുക ഗുണഭോക്താക്കള്‍ക്ക് കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും വായ്പയായി ലഭിക്കും.

പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുന്നതിനൊപ്പം പട്ടികജാതി വനിതകളുടെ തൊഴില്‍ സാധ്യതയും സംരംഭകത്വ മികവും ഉയര്‍ത്താനാകുമെന്ന് പ്രസിഡന്റ് എം. എസ് മുരളി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →