സൂക്ഷ്മ സംരംഭകര്‍ക്ക് കൈത്താങ്ങായി ‘പലിശയിളവ്’ പദ്ധതി

സൂക്ഷ്മ-ഗാര്‍ഹിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘പലിശയിളവ്’ പദ്ധതിയുമായി വ്യവസായ വകുപ്പ്. പദ്ധതിപ്രകാരം മൂലധന വായ്പ എടുത്ത നാനോ-ഗാര്‍ഹിക സംരംഭകര്‍ക്ക് അടച്ച പലിശയുടെ ഒരുഭാഗം തിരികെ ലഭിക്കും. ഉല്‍പാദന, സേവന, ജോബ്‌വര്‍ക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ യൂണിറ്റുകള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.

മൂലധന നിക്ഷേപം 10 ലക്ഷം രൂപ വരെയുള്ള ഉത്പാദന, സേവന, ജോബ് വര്‍ക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, അഞ്ച് കുതിര ശക്തിയോ അതില്‍ താഴെയോ വൈദ്യുതോര്‍ജ്ജം ഉപയോഗിക്കുന്ന വ്യവസായ യൂണിറ്റുകളാണ് നാനോ യൂണിറ്റുകള്‍ അഥവാ സൂക്ഷ്മ സംരംഭങ്ങളുടെ ഗണത്തില്‍ പെടുന്നത്.

യോഗ്യതയുള്ള യൂണിറ്റുകള്‍ക്ക് അടച്ചുകഴിഞ്ഞ മൂലധന വായ്പയുടെ ആറ് ശതമാനം പലിശ തുക, പരമാവധി മൂന്ന് വര്‍ഷത്തേക്ക് തിരിച്ചു ലഭിക്കും. വനിതാ, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാരുടെ യൂണിറ്റുകള്‍ക്ക് മൂലധന വായ്പയുടെ എട്ട് ശതമാനം പലിശ തുക വരെ ലഭിക്കും. യന്ത്ര സാമഗ്രികള്‍, അവശ്യ ഓഫീസ് ഉപകരണങ്ങള്‍, വൈദ്യുതീകരണം എന്നിവയ്ക്കെടുത്ത വായ്പ തുകയാണ് പദ്ധതി പ്രകാരം ലഭിക്കുക. http://industry.kerala.gov.in/mal/index.php/scheme/interest-subvention-scheme-to-nano-units-scheme വെബ്സൈറ്റ് മുഖേനയും താലൂക്ക് വ്യവസായ ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ക്ക് നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9495608943

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →