തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നെളളിപ്പിന് ഹൈക്കോടതി വിലക്ക്

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദമായ വാദം കേൾക്കുന്നതുവരെയാണ് വിലക്ക്. ആനയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി സംബന്ധിച്ച് ആറാഴ്ച്ചക്കകം മറുപടി അറിയിക്കാൻ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന് കോടതി നിർദേശം നൽകി.

എസ്.പി.സി.എ നൽകിയ റിവ്യൂ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളത്ത് സ്ഥിരമായി നിരോധിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →