കണ്ണൂർ: കണ്ണൂരിലെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടികൂടിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത 47,35,500രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍, പണം തിരികെ നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് 2020 ജനുവരിയിലാണ് കെ.എം. ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. എന്നാല്‍ അന്ന് പിടിച്ചെടുത്ത
പണം തിരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. 2013ല്‍ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഷാജിക്കെതിരായ കേസ്. ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.

