തടസമായി ഇ.ഡി. കേസ്: സിദ്ദിഖ് കാപ്പന്റെ ജയില്‍മോചനം വൈകും

ലഖ്നൗ: ഉത്തര്‍പ്രദേശ് പോലീസ് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനു രണ്ടുവര്‍ഷത്തിനുശേഷം സുപ്രീം കോടതി ജാമ്യമനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ ജയില്‍വാസം തുടരും.കാപ്പനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണിതെന്ന് യു.പി. ജയില്‍വകുപ്പ് വ്യക്തമാക്കി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജാമ്യത്തുക കെട്ടിവയ്പ്പിച്ച് കാപ്പനെ വിട്ടയയ്ക്കാന്‍ ലഖ്നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇ.ഡി. അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കാപ്പനെതിരേ നിലനില്‍ക്കുന്നതായി ജയില്‍വകുപ്പ് അറിയിച്ചത്. ഈ കേസില്‍ക്കൂടി ജാമ്യം ലഭിച്ചാലേ കാപ്പനു ജയില്‍മോചനം സാധ്യമാകൂ.

Share
അഭിപ്രായം എഴുതാം