ശേഷം മൈക്കിൾ ഫാത്തിമയുടെ ചിത്രീകരണം സെപ്തംബർ 15 ന്

മനു സി കുമാര്‍ രചനയും സംവിധാനവും നിർവ്വഹിച്ച്കല്യാണി പ്രിയദര്‍ശനെ കേന്ദ്രകഥാപാത്രമാവുന്ന ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ.

മലപ്പുറംകാരിയായ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. ഫാത്തിമ എന്നു പേരിട്ടു.ചിത്രത്തിന്റെ ഭാഗമായി രസകരമായ ഒരു അനൗണ്‍സ്മെന്റ് വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സെപ്തംബര്‍ 15ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കും.സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്,ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് എന്നിവരാണ് മറ്റ് താരങ്ങള്‍.

ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്താന കൃഷ്‌ണന്‍, സംഗീതം ഹിഷാം അബ്ദുല്‍ വഹാബ്, എഡിറ്റര്‍ കിരണ്‍ ദാസ്, ആര്‍ട്ട് നിമേഷ് താനൂര്‍,കോസ്റ്റും ധന്യ ബാലകൃഷ്‌ണന്‍ പി. ആര്‍. ഒ പ്രതീഷ് ശേഖര് എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →