ആലപ്പുഴ: ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് കാണാതയവരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യനാണ് മരിച്ചത്. മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചെന്നിത്തല സ്വദേശിയായ ബിനീഷ്, രാഗേഷ് എന്നിവരെയാണ് കാണാതായത്. അമ്പതില്‍ അധികം ആളുകള്‍ പള്ളിയോടത്തില്‍ ഉണ്ടായിരുന്നു.
11/09/22 ഞായറാഴ്ച നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനിടയിൽ ആയിരുന്നു അപകടം. പള്ളിയോടത്തിൽ ആളുകൾ കൂടുതൽ കയറിയതാണ് അപകടകാരണം എന്നാണ് റിപ്പോർട്ട്. 65 പേർക്കാണ് പള്ളിയോടത്തിൽ കയറാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. നിലവിൽ മൂന്ന് സ്കൂബ ടീം എത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.