സമത്തിൽ മനോജ് കെ ജയനും ഷീലു എബ്രഹാമും

മനോജ് കെ ജയനും ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് സമം.ദേശീയ – സംസ്ഥാന – അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ ബാബു തിരുവല്ല ഒരിടവേളയ്ക്കുശേഷം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സമം.

ഒരു മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവും തനിയെ, തനിച്ചല്ല ഞാന്‍, മൗനം എന്നീ ചിത്രങ്ങളുടെ സംവിധായകനും തിരക്കഥാകൃത്തുമാണ് ബാബു തിരുവല്ല.

ചിത്രത്തില്‍ അശോകന്‍, പുത്തില്ലം ഭാസി, കാര്‍ത്തിക് ശങ്കര്‍, കൃതിക പ്രദീപ്, രാധിക എന്നിവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം ഉണ്ണി മടവൂര്‍, സംഗീതം : ഇഷാന്‍ ദേവ്. കലാസംവിധാനം: പ്രദീപ്.

സെപ്തംബര്‍ 15ന് തിരുവല്ലയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →