റഗുലര്‍, വിദൂര വിദ്യാഭ്യാസബിരുദങ്ങള്‍ തുല്യമാക്കി യു.ജി.സി.

ന്യൂഡല്‍ഹി: അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ സമ്പ്രദായത്തില്‍ പഠിച്ചിറങ്ങുന്നവരുടെ ബിരുദവും ബിരുദാനന്തര ബിരുദവും പരമ്പരാഗത/റഗുലര്‍ ബിരുദങ്ങള്‍ക്ക് തുല്യമാക്കി യു.ജി.സി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍).

വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് യു.ജി.സിയുടെ തീരുമാനം. ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് പ്രാഗ്രാംസ് ആന്‍ഡ് ഓണ്‍ലൈന്‍ പ്രോഗ്രാംസ് ചട്ടം 22 അനുസരിച്ചാണ് തീരുമാനമെന്ന് യു.ജി.സി സെക്രട്ടറി രാജ്നിഷ് ജെയ്ന്‍ അറിയിച്ചു. പലയിടത്തും വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്കും പരമ്പരാഗത കോഴ്സുകള്‍ക്കുമുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യത്യസ്തമായാണ് നല്‍കുന്നത്.

വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ബിരുദമെന്ന് സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്തുന്നതും അല്ലാത്തതുമായ സര്‍വകലാശാലകളുണ്ട്. ഈ സാഹചര്യത്തിലാണ് യു.ജി.സിയുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →