തൃശൂർ :നടുറോഡിൽ പോലീസിന്റെ ഓണാഘോഷം. തൃശൂർ വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് ഓണാഘോൽത്തിന്റെ ഭാഗമായി റോഡിൽ കസേരകളിയും വടം വലിയും നടത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുളള റോഡിലായിരുന്നു ഓണാഘോഷം. നടുറോഡിലെ പോലീസിന്റെ ഓണാഘോഷത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചു. സ്‌റ്റേഷന് മുന്നിലൂടെ പോകുന്ന നാട്ടിൻപുറത്തെ റോഡാണ്. പരിപാടി നടക്കുമ്പോൾ വാഹനങ്ങൾ പോയിരുന്നില്ല. ഗുരുവായൂർ – പൊന്നാനി സംസ്ഥാനപാതയ്ക്ക് സമാന്തര പാതയാണിത്.
പോലീസിന്റെ കസേരകളി പൊതുമരാമത്ത് വകുപ്പ് റോഡിൽ
