റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാനഡയിലേക്ക് കടക്കാന്‍ ശ്രമം 11 ശ്രീലങ്കക്കാര്‍ പിടിയില്‍

September 6, 2022 - 8:47 pm

കൊല്ലം: കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 ശ്രീലങ്കന്‍ പൗരന്മാരെ തമിഴ്നാട് ക്യു ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പോലീസും ചേര്‍ന്ന് കൊല്ലത്തു നിന്ന് പിടികൂടി. ഇതില്‍ ഒന്‍പതുപേര്‍ തമിഴ്നാട്ടിലെ തൃശിനാപ്പള്ളി, ചൈന്നെ, മണ്ഡപം അഭയാര്‍ഥി ക്യാമ്പിലുള്ളവരാണ്.

ഓഗസ്റ്റ് 19-നു ശ്രീലങ്കയില്‍ നിന്നു ചൈന്നെ വിമാനത്താവളം വഴി ടൂറിസ്റ്റ് വിസയില്‍ എത്തിയ ട്രിങ്കോമാലി സ്വദേശികളായ ആന്റണി കേശവന്‍, പവിത്രന്‍ എന്നിവരെക്കുറിച്ചുള്ള അന്വേഷണമാണ് ഒന്‍പതുപേരെക്കൂടി പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.

തമിഴ്നാട് ക്യു ബ്രാഞ്ച് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ക്കു നല്‍കിയ രഹസ്യവിവരത്തേത്തുടര്‍ന്ന് മൊെബെല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കൊല്ലം ബീച്ച് റോഡിലെ ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്. മനുഷ്യക്കടത്താണോയെന്ന് അന്വേഷിക്കുമെന്നു സിറ്റി പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ് പറഞ്ഞു. പിടിയിലായവരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘവും ചോദ്യംചെയ്തുവരുന്നു.

അടുത്തിടെ ചൈന്നെയിലെ അഭയാര്‍ഥി ക്യാമ്പില്‍നിന്നു കാണാതായവര്‍ക്കായി തമിഴ്നാട് ക്യൂ ബ്രാഞ്ച് അയല്‍സംസ്ഥാനങ്ങളിലുള്‍പ്പെടെ അന്വേഷണം നടത്തിവരുകയായിരുന്നു. ബോട്ടുകളില്‍ കാനഡയിലേക്കു കടക്കാന്‍ കൂടുതല്‍പേര്‍ കൊല്ലത്ത് എത്തിയതായി സൂചനയുണ്ട്. ശ്രീലങ്കയിലെ ലക്ഷ്മണന്‍ എന്നയാളാണ് ഏജന്റെന്നു കണ്ടെത്തി. ഇയാളുടെ കൊല്ലത്തെ കൂട്ടാളികളെപ്പറ്റി അന്വേഷണമാരംഭിച്ചു. കഴിഞ്ഞവര്‍ഷം ശ്രീലങ്കന്‍ അഭയാര്‍ഥികളുമായി കൊല്ലത്തുനിന്നു കാനഡയിലേക്കു പോയ മത്സ്യബന്ധന ബോട്ട് യു.എസ്. സേന പിടികൂടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *