അയാന് മുഖര്‍ജി സംവിധാനം ചെയ്ത്രണ്ബീര് കപൂര്‍ നായകനായി എത്തുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക.ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങില്‍ ഗംഭീര തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.
ബോളിവുഡ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്തുടരെ ഉള്ള പരാജയങ്ങളില്‍ നിന്നും ബോളിവുഡിനെ കൈപിടച്ചുയര്‍ത്താന്‍ ‘ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസമായിരുന്നു ‘ബ്രഹ്മാസ്ത്ര’യുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. സമീപകാലത്ത് റിലീസ് ചെയ്ത ബോളിവുഡ് സിനിമകളില്‍ ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങാണ് ചിത്രത്തിന് ആദ്യദിനം മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ബാഹുബലി 2ന്റെയും കെജിഎഫിന്റെയും അഡ്വാന്‍സ് ബുക്കിങ്ങിലെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ‘ബ്രഹ്മാസ്ത്ര’യ്ക്ക് സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
വലിയ മള്‍ട്ടിപ്ലക്സുകളിലും 3ഡി സ്ക്രീനിലും ‘ബ്രഹ്മാസ്ത്ര’യുടെ അഡ്വാന്‍സ് ബുക്കിംഗ് അതിവേഗം നിറയുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയ്പൂര്‍, ഇന്‍ഡോര്‍, പട്ന സര്‍ക്യൂട്ടുകളില്‍ വന്‍തോതിലുള്ള അഡ്വാന്‍സ് ബുക്കിങ്ങാണ് നടക്കുന്നത്.
അതേസമയം, 410 കോടിയാണ് ‘ബ്രഹ്മാസ്ത്ര’യുടെ നിര്‍മ്മാണ ചെലവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പബ്ലിസിറ്റിയും പ്രിന്‍ഡിങ്ങും ഒഴികെയുള്ള തുകയാണിത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണിതെന്നാണ് വിവരം. സെപ്റ്റംബര്‍ 9ന് ചിത്രം തിയറ്ററുകളില്‍ എത്തും

