ലക്ഷദ്വീപിനും അറബികടലിനും സമീപത്തായി ചക്രവാതചുഴി; കേരളത്തിൽ മഴ ശക്തമായി തുടരും, 4 ജില്ലകളിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. ലക്ഷദ്വീപിനും തെക്കു കിഴക്കൻ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിൽ നിന്ന് ഒരു ന്യൂന മർദ്ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമർദ്ദ പാത്തി തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ വരെയും നിലനിൽക്കുന്നു. ഇതിന്റെ ഫലമായാണ് കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുള്ളത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യത. ഇത് പ്രകാരം 03/09/22 ശനിയാഴ്ച സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. കിഴക്കൻ കാറ്റ് അനുകൂലമാകുന്നത് അനുസരിച്ച് ഉച്ചയ്ക്ക് ശേഷം മലയോരമേഖലകളിലാണ് കൂടുതൽ മഴ സാധ്യത. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

03/09/22 ശനിയാഴ്ച തെക്കൻ കേരള തീരം, ലക്ഷദ്വീപ് മേഖല അതിനോട് ചേർന്നുള്ള തെക്ക്- കിഴക്കൻ അറബിക്കടൽ, കർണാടക തീരം അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
05-09-2022 മുതൽ 06-09-2022 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →