കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 1650 ഗ്രാം സ്വർണ്ണം പിടികൂടി. സംഭവത്തിൽ കോഴിക്കോട് ചെക്യാട് പഞ്ചായത്ത് പരിധിയിൽപെട്ട മുഹമ്മദ് സജീർ പിടിയിലായി. കാലിന്റെ അടിയിൽ സോക്സിനുള്ളിലാക്കി കടത്തിക്കൊണ്ടുവന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോയുടെ നിർദ്ദേശപ്രകാരം എയർപോർട്ട് പോലീസ് സ്റ്റേഷൻ സി ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടിയത്. അതേ സമയം 01/09/22 വ്യാഴാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ അരക്കോടിയിലേറെ രൂപയുടെ സ്വർണവുമായി യുവാവിനെ കസ്റ്റംസ് പിടികൂടിയിരുന്നു.

