സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വര്‍ഷത്ത ഇടവേളക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമാണ് പാപ്പന്‍.സെപ്റ്റംബര്‍ ഏഴിന് ഒടിടി യില്‍ റിലീസ് ചെയ്യും.
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ജൂലൈ 29 ന് ആണ് തിയേറ്ററുകളില്‍ എത്തിയത്.സീ 5 പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വന്‍ തുകയ്ക്ക് സീ 5 സ്വന്തമാക്കിയത്.
ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുലും ഒരു സിനിമയില്‍ ഒന്നിക്കുന്നതെന്ന പ്രത്യേകത കൂടി പാപ്പനുണ്ട്. വാഴുന്നോര്‍ ആണ് ഇതിനു മുന്‍പ് സുരേഷ് ഗോപി സോളോ ഹീറോ ആയി വന്ന ജോഷി ചിത്രം.
നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങി വമ്ബന്‍ താര നിരയാണ് സിനിമയില്‍ അണിനിരന്നത്.ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്നാണ് പാപ്പന്‍ നിര്‍മ്മിച്ചത്. സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ആര്‍ജെ ഷാനാണ്.

