സാമ്പത്തിക വിദഗ്ധനും, മുൻ പ്ലാനിങ് കമ്മീഷൻ അംഗവുമായ അഭിജിത്ത് സെൻ അന്തരിച്ചു

ന്യൂഡൽഹി: സാമ്പത്തിക വിദഗ്ധനും, മുൻ പ്ലാനിങ് കമ്മീഷൻ അംഗവുമായ അഭിജിത് സെൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 29/08/22 തിങ്കളാഴ്ച രാത്രി 11:00 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സെന്നിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു എന്ന് സഹോദരൻ ഡോക്ടർ പ്രണവ് സെൻ അറിയിച്ചു. മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരുന്ന 2004-2014 കാലത്ത് പ്ലാനിംഗ് കമ്മീഷൻ അംഗമായിരുന്നു. കമ്മീഷൻ ഓഫ് അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് ചെയർമാനും ആയിരുന്നു. 1985 കാലത്തെ ജെഎൻയുവിൽ അധ്യാപകനായിരുന്നു. അതിനു മുൻപ് സസ്സെക്സ്, ഓക്സ്ഫോഡ്, കേംബ്രിഡ്ജ്, എസ്സെക്സ് തുടങ്ങിയ സർവകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →