എം.വി. ഗോവിന്ദന്‍ എം.എല്‍.എ. സ്ഥാനമൊഴിഞ്ഞാല്‍ ഉപതെരഞ്ഞെടുപ്പ്

കണ്ണൂര്‍: പാര്‍ട്ടി സെക്രട്ടറി ചുമതലയിലെത്തിയതിനാല്‍ എം.വി. ഗോവിന്ദന്‍ എം.എല്‍.എ സ്ഥാനമൊഴിഞ്ഞാല്‍ കേരളത്തില്‍ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. കണ്ണൂരിലെ പാര്‍ട്ടി കോട്ടയായ തളിപ്പറമ്പില്‍ നിന്ന് കരുത്തനായ ഒരു നേതാവിനെ മത്സരിപ്പിച്ച് ജയിപ്പിച്ച് മന്ത്രി സ്ഥാനത്തെത്തിക്കാനുള്ള സാധ്യതയും ഇടതുകേന്ദ്രങ്ങള്‍ തള്ളിക്കളയുന്നില്ല.

എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ തളിപ്പറമ്പില്‍ മത്സരിച്ചേക്കുമെന്ന തരത്തില്‍ അഭ്യൂഹമുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് അതേ നാണയത്തിലൂടെ മറുപടി നല്‍കാന്‍ തളിപ്പറമ്പിലൂടെ സാധിക്കുമെന്ന് പാര്‍ട്ടി കണക്കൂകൂട്ടുന്നു. 1965 ല്‍ നിയോജക മണ്ഡലം രൂപീകരിച്ച ശേഷം ഒരിക്കലൊഴികെ സി.പി.എം പ്രതിനിധികളെമാത്രമാണു തളിപ്പറമ്പ് നിയമസഭയിലേക്ക് അയച്ചത്. കോണ്‍ഗ്രസിന്റെ സി.പി.ഗോവിന്ദന്‍ നമ്പ്യാരാണ് മണ്ഡലത്തിലെ സി.പി.എമ്മുകാരനല്ലാത്ത ഏക നിയമസഭാ സമാജികന്‍. 1970 ല്‍ അന്നത്തെ സിറ്റിങ് എം.എല്‍.എ കെ.പി.രാഘവപ്പൊതുവാളിനെ 909 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു സി.പി.ഗോവിന്ദന്‍ നമ്പ്യാര്‍ മുട്ടുകുത്തിച്ചത്. മണ്ഡലഘടന മാറിയതോടെ കൂടുതല്‍ ഇടതുപക്ഷത്തേക്കു ചാഞ്ഞ തളിപ്പറമ്പില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ഇനി എതിരാളികള്‍ക്ക് ഏറെ വിയര്‍ക്കേണ്ടി വരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →