പൃഥ്വിരാജ് സുകുമാരനും നയന്‍ താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഗോള്‍ഡ്’ പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തുമെന്ന് അല്‍ഫോണ്‍സ് ട്വിറ്ററിലൂടെയാണ് അറിയിച്ചു.
ജോഷിയുടെ ബേഴ്സ്റ്റ് മോഡ്’ എന്ന അടിക്കുറിപ്പോടെയാണ് അല്‍ഫോണ്‍സ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത്.നേരം, പ്രേമം എന്നിവ പോലൊരു സിനിമ ഗോള്‍ഡില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്ന് അല്‍ഫോണ്‍സ് നേരത്തെ പറഞ്ഞിരുന്നു.
ലാലു അലക്സ്, റോഷന്‍ മാത്യു, ചെമ്പന്‍ വിനോദ്, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, ബാബുരാജ്, ഇടവേള ബാബു, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, അജ്മല്‍ അമീര്‍, ജഗദീഷ്, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, തെസ്നി ഖാന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അബു സലിം തുടങ്ങി 40 ലധികം അഭിനേതാക്കള്‍ ഗോള്‍ഡില്‍ അഭിനയിച്ചിട്ടുണ്ട്.