മകൻ അമ്മയുടെ കഴുത്ത് ഞെരിച്ച ശേഷം ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂർ: മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലി സ്വദേശി ശോഭനയെയാണ് മകൻ വിഷ്ണു കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വിഷ്ണു പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങി. 2022 ഓ​ഗസ്റ്റ് 25 ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

കഴുത്ത് ഞെരിച്ച ശേഷമാണ് ഗ്യാസ് സിലണ്ടർ ഉപയോഗിച്ച് ആക്രമിച്ചത്. ഇതിന് ശേഷം മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. വിഷ്ണു തന്നെയാണ് താൻ അമ്മയെ കൊലപ്പെടുത്തിയ കാര്യം പോലീസിനോട് പറഞ്ഞത്.ഇതിന് ശേഷമാണ് പോലീസും നാട്ടുകാരും വിവരം അറിഞ്ഞത്

അച്ഛനും അമ്മയും വിഷ്ണുവുമാണ് വീട്ടിൽ താമസിക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല. കൊലപാതകത്തിനുള്ള കാരണമുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് ചോദിച്ചറിയുകയാണ്. സംഭവ സ്ഥലത്ത് എത്തി പോലീസ് കൊലപാതകം സ്ഥിരീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →