കുട്ടികളില്‍ കോവിഡ് ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

ലണ്ടന്‍: കോവിഡ് ബാധിച്ച കുട്ടികളില്‍ പിന്നീട് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായേക്കാമെന്ന് പഠനം.കോവിഡ് ബാധിതരായി മാസങ്ങള്‍ക്കു ശേഷം മസ്തിഷ്‌ക വൈകല്യം, അപസ്മാരം, പഠനെവെകല്യം, ഉറക്കമില്ലായ്മ, പക്ഷാഘാതം, നാഡി/മാനസികവൈകല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണെന്നാണ് ദ് ലാന്‍സെറ്റ് സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

185,748 കുട്ടികളുടെ വിവരങ്ങള്‍ പരിശോധിച്ച് യു.കെയിലെ ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. മുതിര്‍ന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, കുട്ടികളില്‍ കോവിഡിന് ശേഷമുള്ള അപകടസാധ്യതകള്‍ വ്യത്യസ്തമാണെന്നും കണ്ടെത്തി.വൈറസ്ബാധയ്ക്കു ശേഷമുള്ള ആറു മാസങ്ങളില്‍ കുട്ടികള്‍ക്ക് മാനസികബുദ്ധിമുട്ടുകളോ അമിതഉത്കണ്ഠയോ അനുഭവപ്പെടാന്‍ കൂടുതല്‍ സാധ്യതയില്ല. എന്നാല്‍, മസ്തിഷ്‌കെവെകല്യം, അപസ്മാരം, പഠനെവെകല്യം, ഉറക്കമില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →