കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ ശുചിമുറിയിൽ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 54 ലക്ഷം രൂപയോളം വിലവരുന്ന 1055 ഗ്രാം സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.
കുഴമ്പ് രൂപത്തിൽ ശുചിമുറിയിൽ നിന്നാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ നേത്യത്വത്തിൽ സ്വർണം കണ്ടെത്തിയത്.എങ്ങനെയാണ് ഇത് ശുചിമുറിയിലെത്തിയതെന്നതിൽ വ്യക്തത വന്നിട്ടില്ല.ഇതുമായി സംബന്ധിച്ച പരിശോധന തുടരുകയാണെന്നാണ് കസ്റ്റംസ് അറിയിച്ചു

