ഓണക്കിറ്റ് വിതരണം- ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന്

സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഇക്കുറി ഓണക്കിറ്റ് ലഭിക്കും. കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും. ഓഗസ്റ്റ് 22 ന് വൈകുന്നേരം നാല് മണിക്ക് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വാർഡ് കൗൺസിലർ എം. എൻ പ്രവീൺ അധ്യക്ഷത വഹിക്കും.

തുണി സഞ്ചി ഉൾപ്പടെ 14 ഇനം ആവശ്യ സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലാകലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം