ഞായറാഴ്ചയും പ്രവൃത്തിദിനം; മാതൃകയായി മന്ത്രിയും വകുപ്പ് തലവൻമാരും

അവധിദിനത്തിൽ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്ന് ഉത്തരവിട്ട വകുപ്പ് മന്ത്രിയും വകുപ്പ് തലവൻമാരും ഞായറാഴ്ച പ്രവൃത്തിദിനമാക്കി മാതൃകയായി.

 മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ കോർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നാണ് പ്രവൃത്തിദിനമാക്കിയത്.  

അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, പ്ലാനിംഗ് ബോർഡംഗം ഡോ. ജിജു. പി. അലക്‌സ്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, വകുപ്പിലെ മറ്റ്  ഐഎഎസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് തലവൻമാർ, സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →