അട്ടപ്പാടി മധു കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ ജഡ്ജി പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതികളുടെ അഭിഭാഷകന്റെ മുന്നറിയിപ്പ്

പാലക്കാട്: അട്ടപ്പാടി മധു കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ വിചരണ ജഡ്ജി പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതികളുടെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയതായി കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. ജഡ്ജിയുടെ പടം ഉൾപ്പെടെ വാർത്തകൾ വരുമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞതായി ഉത്തരവിൽ പരാമർശമുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അട്ടപ്പാടി മധുവധക്കേസിലെ 12 പ്രതികളുടേയും ജാമ്യം റദ്ദാക്കി മണ്ണാർക്കാട് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുട‍ർന്ന് കേസിലെ പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള വിധിയിലാണ് പ്രതിഭാഗം അഭിഭാഷകൻ നടത്തിയ പരാമർശങ്ങൾ കോടതി എടുത്തു പറഞ്ഞത്.

മരക്കാർ, ഷംസുദ്ധീൻ,അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ധീഖ്, നജീബ്, ജൈജുമോൻ, അബ്ദുൽ കരീം, സജീവ്, ബിജു, മുനീർ എന്നീ പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികൾ നേരിട്ടും ഇടനിലക്കാ‍ർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷൻ അഭിഭാഷകൻ രാജേഷ് എം മേനോൻ ഇന്ന് കോടതിയിൽ ഹാജരാക്കി.

കേസിലെ 12 പ്രതികളിൽ അനീഷ്, സിദീഖ്, ബിജു എന്നിവർ മാത്രമാണ് ഇന്ന് കോടതിയിൽ ഹാജരായത്. മറ്റു 9 പ്രതികൾക്കും എതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിധിയിൽ സന്തോഷവും ആശ്വാസവുമുണ്ടെന്ന് മധുവിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ വിചാരണയ്ക്കിടെ ഇതുവരെ വിസ്തരിച്ച 16 സാക്ഷികളിൽ 13 പേരും കുറൂമുറിയിരുന്നു. പ്രധാന പ്രതികളുടെ ജാമ്യം റദ്ദാക്കിയതോടെ വരും ദിവസഒളിൽ സാക്ഷികളുടെ കൂറുമാറ്റം വലിയൊരളവിൽ കുറയുമെന പ്രതീക്ഷയിലാണ് പ്രോസിക്യൂഷൻ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →