സിയാച്ചിനില്‍ 38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

ഹല്‍ദ്വാനി (ഉത്തരാഖണ്ഡ്): സിയാച്ചിനില്‍ 38 വര്‍ഷം മുമ്പ് പട്രോളിങ്ങിനിടെ കാണാതായ ജവാന്റെ മൃതദേഹം കണ്ടെത്തി. 19 കുമയൂണ്‍ റെജിമെന്റിലെ സൈനികനായിരുന്ന ചന്ദ്രശേഖര്‍ ഹര്‍ബോളയുടെ മൃതദേഹമാണ് റാണിഖേത്തിലെ സൈനിക് ഗ്രൂപ്പ് സെന്റര്‍ കണ്ടെത്തിയത്. 1984ല്‍ പാകിസ്താനെ നേരിടാന്‍ ഓപ്പറേഷന്‍ മേഘ്ദൂതിന്റെ ഭാഗമായി സിയാച്ചിനിലേക്ക് അയച്ച 20 അംഗ സേനയുടെ ഭാഗമായിരുന്നു ഹര്‍ബോള. പട്രോളിങ്ങിനിടെയാണ് ഇവര്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയത്. 15 സൈനികരുടെ മൃതദേഹങ്ങളാണ് അന്നു കണ്ടെത്തിയത്. അന്നു കാണാതായ അഞ്ചുപേരിലൊരാളാണു ഹര്‍ബോള. സിയാച്ചിനിലെ പഴയ ബങ്കറില്‍നിന്നാണു മൃതദേഹം കണ്ടെത്തി. മറ്റൊരു മൃതദേഹംകൂടി കണ്ടെത്തിയെങ്കിലും തിരിച്ചറിയാനായിട്ടില്ല. അല്‍മോറ സ്വദേശിയായ ഹര്‍ബോളയുടെ ഭാര്യ ശാന്തി ദേവി ഇപ്പോള്‍ സരസ്വതി വിഹാര്‍ കോളനിയിലാണ് താമസിക്കുന്നത്. മൃതദേഹം ഇവിടെ എത്തിക്കും. പൂര്‍ണ സൈനിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. വിവാഹം കഴിഞ്ഞ് ഒന്‍പതു വര്‍ഷത്തിനു ശേഷം തന്റെ 28ാം വയസിലാണ് ചന്ദ്രശേഖര്‍ ഹര്‍ബോളയെ കാണാതായതെന്നു ശാന്തി ദേവി പറഞ്ഞു. അപ്പോള്‍ മക്കള്‍ക്ക് ഒന്നരയും നാലു വയസുമായിരുന്നു പ്രായം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →