ബേസിൽ ജോസഫിന്റെ പാൽതുജാൻവാർ

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് പാൽതു ജാൻവർ.നവാഗതനായ സംഗീത് പി രാജനാണ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഇപ്പോഴിതാ, സിനിമയുടെ പ്രൊമോ ​ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘എ പാല്‍തു ഫാഷന്‍ ഷോ’ എന്ന ടൈറ്റിലിലാണ് ​ഗാനം എത്തിയത്. സുഹൈല്‍ കോയ രചിച്ച വരികള്‍ക്ക് സംഗീതമൊരുക്കിയത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. ‘മണ്ടി മണ്ടി’ എന്ന പ്രൊമോ സോംഗില്‍ കുട്ടികളാണ് അഭിനയിച്ചിരിക്കുന്നത്. കൂടാതെ നിരവധി വളര്‍ത്തു മൃഗങ്ങളും കഥാപാത്രങ്ങളായി ഗാനരംഗത്തില്‍ എത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →