ടൊവിനോയുടെ പുതിയ ചിത്രം ഐഡന്റിറ്റി

ടൊവിനോ തന്നെ നായകനായ ഫോറന്‍സിക് എന്ന ചിത്രം സംവിധാനം ചെയ്ത ഇരട്ട സംവിധായകരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്ന ചിത്രമാണ് ഐഡന്റിറ്റി . ടൊവിനോ നായകനായ ഈ ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്.

സംവിധായകര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ മഡോണ സെബാസ്റ്റ്യന്‍ ആണ് നായികയായെത്തുന്നത്.
രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്ത് ആണ് സിനിമ നിര്‍മ്മിക്കുന്നത്. സെഞ്ചുറി കൊച്ചുമോന്‍ നിര്‍മ്മാണ പങ്കാളിയാണ്. 2023 ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നാണ് വിവരം.

ടൊവിനോ നായകനായെത്തിയ തല്ലുമാല എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങളുമായി മുന്നേറുകയാണ് തല്ലുമാല. കേരളത്തില്‍ മാത്രം 231 സെന്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഖാലിദ് റഹ്‍മാന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. കല്യാണി പ്രിയദര്‍ശനാണ് സിനിമയില്‍ നായികയായെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →