ചെറുതോണി ഡാമിന്റെ തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് വരുന്ന വെള്ളത്തിൽ ത്രിവർണ ദൃശ്യവിരുന്ന് ഒരുക്കി ഹൈഡൽ ടൂറിസം

ഇടുക്കി : 75–ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിൽ ത്രിവർണ ദൃശ്യവിരുന്ന് ഒരുക്കി ഹൈഡൽ ടൂറിസം വകുപ്പ്. തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിൽ ലൈറ്റ് പതിപ്പിച്ചാണ് ഇത് സൃഷ്ടിച്ചത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇതിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75–ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →