കുമളി/ചെറുതോണി: രാക്ഷസ ഭാവം പൂണ്ടെത്തി മറ്റൊരു പ്രളയ സാധ്യതയിലേക്കു നീങ്ങിയ മഴയുടെ ശക്തി കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ , ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി.10/08/2022 വൈകിട്ട് നാലിന് 138.90 അടിയായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറഞ്ഞെങ്കിലും ജലനിരപ്പ് ഇതുവരെ റൂള്‍ കര്‍വായ 137.50 അടിയിലെത്തിയിട്ടില്ല. നിലവില്‍ 13 സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്നത് 2194 ഘനയടി വീതം ജലമാണ്.വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറയുകയും മുല്ലപ്പെരിയാറില്‍ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവു കുറക്കുകയും ചെയ്തതോടെയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവുണ്ടായത്. 10/08/2022 വൈകിട്ട് നാലിന് ഇടുക്കിയിലെ ജലനിരപ്പ് 2387.40 അടിയാണ്. ഇന്നലെയും ഇടുക്കിയില്‍ നിന്നു മൂന്നര ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിട്ടു .
മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴുന്നു
