കൊച്ചി : ഹോട്ടലിൽ നടന്ന വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. എറണാകുളം ടൗൺ ഹാളിന് സമീപത്തെ ഹോട്ടലിലാണ് അക്രമമുണ്ടായത്. കൊല്ലം സ്വദേശി എഡിസണാണ് മരിച്ചത്. മുളവുകാട് സ്വദേശി സുരേഷാണ് കുത്തിയത്. ഹോട്ടലിൽ വച്ച് ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുഎഡിസൺന്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പ്രതി സുരേഷിനായി നഗരത്തിൽ പൊലീസ് പരിശോധന നടത്തുകയാണ്.