ബ്രിട്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി

ലണ്ടന്‍: ബ്രിട്ടനില്‍ മലിനജലസാമ്പിളില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി. ഫെബ്രുവരി മുതല്‍ ശേഖരിച്ച 116 സാമ്പിളുകളിലാണു പോളിയോ വൈറസ് കണ്ടെത്തിയത്. പക്ഷേ, പോളിയോ ബാധിതരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
40 വര്‍ഷത്തിനുശേഷം ആദ്യമായാണ് പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ലണ്ടനിലെ 10 ലക്ഷം കുട്ടികള്‍ക്ക് ഉടന്‍ പോളിയോ വൈറസ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രോഗികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും രോഗബാധിതര്‍ ഉണ്ടെന്ന നിലപാടില്‍ തന്നെയാണു യു.കെ. ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. വാക്സിനേഷനിലൂടെ നിര്‍മാര്‍ജനം ചെയ്യപ്പെട്ട രോഗങ്ങളിലൊന്നാണ് പോളിയോ.പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും മാത്രമാണ് ഇപ്പോള്‍ പോളിയോ രോഗികളുള്ളത്. ഇവിടെ മതതീവ്രവാദികള്‍ വാക്സിനേഷനെ എതിര്‍ക്കുന്നതാണ് തിരിച്ചടിയായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →