വരവര റാവുവിന് ജാമ്യം

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവുവിന് (82) സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സ്ഥിരജാമ്യം നല്‍കണമെന്ന ആവശ്യം തള്ളിയ ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരേയാണു റാവു സുപ്രീംകോടതിയെ സമീപിച്ചത്.റാവുവിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഉത്തരവ്. കേസില്‍ ഇതുവരെ കുറ്റം ചുമത്തുന്ന നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും റാവു ഉള്‍പ്പെടെയുള്ളവരുടെ വിടുതല്‍ ഹര്‍ജി കോടതിയുടെ പരിഗണനയിലാണെന്നും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. റാവു രാജ്യത്തിനും സമൂഹത്തിനുമെതിരേ പ്രവര്‍ത്തിച്ച വ്യക്തിയാണെന്നും അതിനാല്‍ സ്ഥിരം ജാമ്യത്തിന് അര്‍ഹത ഇല്ലെന്നുമായിരുന്നു എന്‍.ഐ.എ. നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →