ജഗ്ദീപ് ധന്‍കര്‍ ആഗസ്റ്റ് 11 ന് അധികാരമേല്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ആഗസ്റ്റ് 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.30 നു രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും.ഉപരാഷ്ട്രപതിയെന്ന നിലയില്‍ വെങ്കയ്യ നായിഡുവിന്റെ കാലാവധി 10/08/2022 പൂര്‍ത്തിയായത്. ഔദ്യോഗിക വസതിയില്‍നിന്ന് അദ്ദേഹം 1, ത്യാഗി മാര്‍ഗിലേക്കു മാറും. ഡി.വി. സദാനന്ദ ഗൗഡ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ താമസിച്ചിരുന്ന വസതിയാണു നായിഡുവിന് അനുവദിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →