ട്രംപിന്റെ വസതിയില്‍ എഫ്.ബി.ഐ. റെയ്ഡ്

ഫ്ളോറിഡ (യു.എസ്): അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫ്ളോറിഡയി-ലെ വസതിയില്‍ എഫ്.ബി.ഐ. (യു.എസ്. കുറ്റാന്വേഷണ ഏജന്‍സി) റെയ്ഡ്. പ്രസിഡന്റായിരിക്കെ ട്രംപ്‌ കൈകാര്യം ചെയ്തിരുന്ന ഔദ്യോഗിക രേഖകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് സൂചന.ഫ്ളോറിഡ പാം ബീച്ചി-ലെ വസതിയിലായിരുന്നു പരിശോധന. രേഖകള്‍ അടങ്ങുന്ന നിരവധി പെട്ടികള്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയെന്നാണു വിവരം. റെയ്ഡ്വിവരം ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. ഒരുസംഘം എഫ്.ബി.ഐ. ഏജന്റുമാര്‍ വസതിയില്‍ അതിക്രമിച്ചു കയറി രേഖകള്‍ കൈക്കലാക്കിയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.രാജ്യത്തിനു കറുത്ത ദിനമാണ് ഇന്ന്. ഒരു മുന്‍പ്രസിഡന്റിനും ഈ വിധത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടില്ലെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ എഫ്.ബി.ഐയോ നീതിന്യായ വക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →