തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കേരളത്തിനു വീണ്ടും ഭീഷണിയാകുന്നു. നിലവില്‍ ഒഡിഷ തീരത്തുള്ള ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമായി ഒഡിഷ – ഛത്തിസ്ഗഡ് മേഖലയിലൂടെ പടിഞ്ഞാറ് , വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണു സാധ്യത . ഇതുമൂലം 11/08/2022 വരെ സംസ്ഥാനത്തു ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്നും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടുദിവസവും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുകയും അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ജലാശയങ്ങളില്‍ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്.