നേതാവിന്റെ വീട് പൊളിച്ചുനീക്കിയ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി. നേതാവ്

നോയിഡ: കിസാന്‍ മോര്‍ച്ച നേതാവിന്റെ വീട് പൊളിച്ചു നീക്കിയ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി. നേതാവ് മഹേഷ് ശര്‍മ. യു.പി. ഭരിക്കുന്നത് ബി.ജെ.പി. സര്‍ക്കാര്‍ ആണെന്ന് പറയാന്‍ നാണക്കേടുണ്ടെന്നു ഗൗതം ബുദ്ധ നഗര്‍ എം.പി. കൂടിയായ മഹേഷ് ശര്‍മ പറഞ്ഞതായി ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.മഹേഷ് ശര്‍മ നേതൃത്വത്തിനെതിരേ പരസ്യവിമര്‍ശനം നടത്തുന്ന വീഡിയോ കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ബി.ജെ.പിയുമായോ പോഷക സംഘടനകളുമായോ ആരോപണവിധേയനായ ശ്രീകാന്ത് ത്യാഗിക്ക് ബന്ധമൊന്നുമില്ലെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം വ്യക്തമാക്കിയതിനു പിന്നാലെ മഹേഷ് ശര്‍മ, ത്യാഗിയെ പിന്തുണച്ചെത്തിയതു ശ്രദ്ധേയമായി. ത്യാഗിയുടെ ട്വിറ്റര്‍ പ്രൊെഫെലില്‍ പറയുന്നതനുസരിച്ച് ബി.ജെ.പി. ദേശീയ എക്സിക്യൂട്ടീവ് അംഗവും പോഷക സംഘടനയായ യുവ കിസാന്‍ സമിതിയുടെ ദേശീയ കോ-ഓര്‍ഡിനേറ്ററുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →