ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥ് എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചു.ദിലീപിനൊപ്പം മകരന്ദ് ദേശ് പാന്‍ഡെ, വീണ നന്ദകുമാര്‍ എന്നിവരാണ് രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.മുംബൈ, ഡല്‍ഹി, രാജസ്ഥാന്‍, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ട ചിത്രീകരണം നടക്കുക.
ദിലീപ് -റാഫി കൂട്ടുക്കെട്ടിലെ മുന്‍ ചിത്രങ്ങള്‍ പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്ന ചിത്രമാണിത്. ചിത്രത്തില്‍ ജോജു ജോര്‍ജ്, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. യുവനടി അനുശ്രീ അതിഥിതാരമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനായ റാഫി തന്നെയാണ്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്.മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിതിന്‍ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ്.
സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം. റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക്, സ്റ്റില്‍സ്- ഷാലു പേയാട്, പി.ആര്‍.ഒ- പി.ശിവപ്രസാദ്, ഡിസൈന്‍- ടെന്‍ പോയിന്റ് എന്നിവർ നിർവ്വഹിക്കുന്നു.