സൂപ്പര്‍ ഹിറ്റില്‍ നിന്ന് മെഗാ ഹിറ്റിലേക്ക് കുതിക്കുകയാണ് സുരേഷ് ഗോപിയുടെ പാപ്പൻ. അതിനിടയിൽജയരാജ്, ഷാജി കൈലാസ്, മാത്യു തോമസ്, രാഹുല്‍ രാമചന്ദ്രന് എന്നിവരുടെ ചിത്രങ്ങളിൽ സുരേഷ് ഗോപി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.സുരേഷ് ഗോപിയെ നായകനാക്കി നാലു ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു.
ജയരാജ് സംവിധാനം ചെയ്ത ഹൈവേയുടെ രണ്ടാം ഭാഗമായ ഹൈവേ 2 ഒരു മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് ഒരുങ്ങുന്നത്. ഹൈവേയിലെ കഥാപാത്രത്തെ ചിത്രത്തെ കാണാന്‍ സാധിക്കില്ല. വൈറ്റിലയില്‍ നടന്ന ഒരു വലിയ ഹൈവേ കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ബിഗ് ബഡ്ജറ്റിലാണ് ഹൈവേ 2 ഒരുങ്ങുന്നത്
കാപ്പയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി ആണ് നായകന് എന്നാണ് വിവരം.സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രമായാണ് രാഹുല്‍ രാമചന്ദ്രന്റെ ചിത്രം എത്തുന്നത്.
നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനാണ് മറ്റൊരു ചിതം – ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ അനുഷ്കയുടെ നായികയായെത്തുന്നത് അനുഷ്ക ഷെട്ടിയാണ്… ബിജു മേനോന് സുപ്രധാന വേഷത്തില്‍ എത്തുന്നു.
സുപ്രധാന വേഷത്തില്‍ എത്തുന്നു.കേരളത്തിനു പുറമെ വിദേശ രാജ്യങ്ങളിലും ചിത്രീകരണം ഉണ്ടാവും. ഷിബിന്‍ ഫ്രാന്‍സിസാണ് രചന നിര്‍വഹിക്കുന്നത്. അതേസമയം പാപ്പന് പിന്നാലെ എത്തുന്ന സുരേഷ് ഗോപി , ജിബു ജേക്കബ് ചിത്രം മേ ഹും മൂസ സെപ്തംബര്‍ 30ന് റിലീസ് ചെയ്യും

