ന്യൂഡൽഹി: പണപ്പെരുപ്പം പരിഹരിക്കാനായി റിസർവ്ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും റിപ്പോ നിരക്ക് അരശതമാനം കൂട്ടി. ഇതോടെ ഭവന വാഹന വായ്പയുടെ പലിശനിരക്ക് വർദ്ധിക്കും. റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയർന്നു. ഉയർന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും ഇതിനെ നിയന്ത്രണവിധേയമാക്കാനാണ് നടപടി എന്നും റിസർവ്ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളുടെ പറഞ്ഞു.
റിസർ ബാങ്കിന്റെ കഴിഞ്ഞ പണവായ്പ അവലോകന യോഗങ്ങളിലും മുഖ്യപലിശ നിരക്ക് വർധിപ്പിച്ചിരുന്നു. പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിനു മുകളിൽ തന്നെ നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണയും മുഖ്യ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത്.
കാറ്റഗറി ഒന്ന് അംഗീകൃത ഡീലർമാർക്ക് അനുവദനീയമായ എല്ലാ ഫോറെക്സ് മാർക്കറ്റ് നിർമ്മാണ സൗകര്യങ്ങളും സ്റ്റാൻഡലോൺ പ്രൈമറി ഡീലർമാർക്ക് വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു.

