സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്; അംശാദായം അടയ്ക്കണം

സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ 2011 മുതൽ അംഗത്വം ലഭിച്ച അംഗങ്ങളിൽ 200 രൂപ വിഭാഗത്തിൽ  1181 അംഗങ്ങളും 50 രൂപ വിഭാഗത്തിൽ 2453 അംഗങ്ങളും അംശാദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതായി കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് അറിയിച്ചു. മൂന്ന് മാസത്തിനകം അംഗങ്ങൾക്ക് കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാം.അക്ഷയ, ജനസേവന കേന്ദ്രം, ഗൂഗിൾ പേ (Google Pay No: 9037044087), എന്നിവയിലൂടെയോ ക്ഷേമനിധി തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടോ തുക അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. 0471 -2720071, 2720072

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →