ജൂഡോയില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

ബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ, പുരുഷ ജൂഡോയില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും. 48 കിലോ വനിതാ ജൂഡോയില്‍ സുശീല ദേവിയാണ് വെള്ളി നേടിയത്. ഫൈനലില്‍ കനത്ത പോരാട്ടമാണ് സുശീല കാഴ്ചവെച്ചത്.ദക്ഷിണാഫ്രിക്കയുടെ മൈക്കേല വൈറ്റ്ബൂയി ആണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 60 കിലോ ജൂഡോയില്‍ വിജയ് കുമാര്‍ യാദവാണ് വെങ്കലം നേടിയത്. സൈപ്രസിന്റെ പെട്രോസ് ക്രിസ്റ്റോഡൗലിദെസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.വെങ്കല മെഡലിനായി ഇന്ത്യയുടെ രണ്ട് ജൂഡോ താരങ്ങള്‍ കൂടി മത്സരിക്കുന്നുണ്ട്. ഇതുവരെ ആറ് മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതില്‍ മൂന്നെണ്ണം സ്വര്‍ണമാണ്. രണ്ടെണ്ണം വെള്ളിയും ഒന്ന് വെങ്കലവുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →