കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍

ബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. വനിതകളുടെ 71കിലോ ഭാരോദ്വഹനത്തില്‍ ഹര്‍ജീന്ദര്‍ കൗര്‍ ആണ് വെങ്കലം നേടിയത്. മൊത്തം 212 കിലോയാണ് അവര്‍ ഉയര്‍ത്തിയത്.സ്നാച്ചില്‍ 93ഉം ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119ഉം ഭാരമാണ് അവര്‍ ഉയര്‍ത്തിയത്. അതിനിടെ ബാഡ്മിന്റണ്‍ മിക്സഡ് ടീം ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ സിംഗപ്പൂരിനെ 3- 0 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.ഫൈനലില്‍ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ഇന്ന് വനിതാ, പുരുഷ ജൂഡോയില്‍ ഇന്ത്യ വെള്ളിയും വെങ്കലവും നേടിയിരുന്നു. 48 കിലോ വനിതാ ജൂഡോയില്‍ സുശീല ദേവിയാണ് വെള്ളി നേടിയത്. ഫൈനലില്‍ കനത്ത പോരാട്ടമാണ് സുശീല കാഴ്ചവെച്ചത്.ദക്ഷിണാഫ്രിക്കയുടെ മൈക്കേല വൈറ്റ്ബൂയി ആണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 60 കിലോ ജൂഡോയില്‍ വിജയ് കുമാര്‍ യാദവാണ് വെങ്കലം നേടിയത്. സൈപ്രസിന്റെ പെട്രോസ് ക്രിസ്റ്റോഡൗലിദെസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

Share
അഭിപ്രായം എഴുതാം