ന്യൂഡല്‍ഹി: ലേലം ചെയ്ത 5 ജി സ്പെക്ട്രത്തില്‍ പാതിയോളം സ്വന്തമാക്കി റിലയന്‍സ് ജിയോ. ഏഴു ദിവസം നീണ്ട ലേലത്തില്‍ ആകെ 1.5 ലക്ഷംകോടി രൂപ മൂല്യമുള്ള സ്പെക്ട്രമാണ് വിറ്റഴിച്ചത്. ഇതില്‍ 88,078 കോടി രൂപയുടെ സ്പെക്ട്രമാണ് റിലയന്‍സ് ജിയോ സ്വന്തമാക്കിയത്. 20 വര്‍ഷത്തേക്കുള്ള 5ജി ലൈസന്‍സാണ് ലേലം ചെയ്തത്. അദാനി എന്റര്‍പ്രൈസസ് 0.5 ശതമാനം സ്പെക്ട്രം സ്വന്തമാക്കി.
സഹസ്രകോടീശ്വരന്‍ മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോയ്ക്ക് പുറമേ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ വമ്പന്മാരാണ് ഏഴുദിവസത്തെ ലേലത്തില്‍ പങ്കാളികളായത്.4 ജിയെക്കാള്‍ 10 ഇരട്ടി വേഗമാണു 5 ജി സ്പെക്ട്രം ഉറപ്പുനല്‍കുന്നത്. ഈ വര്‍ഷം അവസാനത്തോടെ 5 ജി യാഥാര്‍ഥ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം.
5 ജി സ്പെക്ട്രം ലേലം: പാതിയോളം സ്വന്തമാക്കി റിലയന്‍സ് ജിയോ
