കോട്ടയം: കൂട്ടിക്കല്‍ ചപ്പാത്തില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കന്നുപറമ്പില്‍ റിയാസ് (45) ആണ് ഒഴുക്കില്‍പ്പെട്ടത്. കാല്‍ വഴുതി ആറ്റില്‍ വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.ചുമട്ടുതൊഴിലാളിയാണ് റിയാസ്. ദേഹത്ത് കയര്‍ കെട്ടി ആറ്റില്‍ നിന്ന് സാധനങ്ങള്‍ എടുക്കുന്നത്തിനിടെയായിരുന്നു അപകടം. ശക്തമായ മഴയും, ഒഴുക്കും മൂലം രക്ഷാപ്രവര്‍ത്തനമോ തെരച്ചിലോ നടത്താന്‍ പറ്റാത്ത സാഹചര്യമാണ്.
കോട്ടയത്ത് യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
