തിരുവനന്തപുരം: മഴക്കെടുതിയില് സംസ്ഥാനത്ത് ആറുമരണം. ഒരാളെ കാണാതായി. അഞ്ച് വീടുകള് പൂര്ണമായി നശിച്ചു. 55 വീടുകള് ഭാഗികമായി തര്ന്നതായും മുഖ്യമന്ത്രി വാത്താസമ്മേളനത്തില് അറിയിച്ചു. എല്ലാ ജില്ലകള്ക്കും ജാഗ്രതാ നിര്ദ്ദേശം നല്കിയിട്ടുണ്ട്. തെക്കന് കേരളത്തില് വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നാളെ വരെ അതിതീവ്ര വഴ പ്രധാനമായും തെക്കന്, മധ്യ കേരളത്തില് കേന്ദ്രീകരിക്കും. നാളെ കഴിയുന്നതോടെ അത് വടക്കന് കേരളത്തിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 24 മണിക്കൂറില് 200 മില്ലിലീറ്ററില് കൂടുതല് മഴ റെഡ് അലര്ട്ട് പ്രഖ്യാപിച്ച ജില്ലകളില് പ്രതീക്ഷിക്കുന്നു. തുടര്ച്ചയായ നാലു ദിവസം ഇത്തരത്തില് മഴ ലഭിച്ചാല് പ്രതിസന്ധി സൃഷ്ടിക്കും.
കാലവര്ഷത്തില്‍: കനത്തനാശം; സംസ്ഥാനത്ത് ആറ് മരണം
