കൂച്ച് ബെഹാര്‍: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ ഷോക്കേറ്റ് പത്ത് പേര്‍ മരിച്ചു. പിക്കപ്പ് വാനില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍പെട്ടത്. ജല്‍പേഷിലേക്ക് പോകുകയായിരുന്നു അപകടത്തില്‍പെട്ടവര്‍. പിക്കപ്പ് വാനിലെ ഡിജെ സിസ്റ്റത്തിലെ ജനറേറ്ററില്‍ നിന്നാണ് ഷോക്കേറ്റതെന്ന് കരുതുന്നു. 16 പേര്‍ക്കാണ് ഷോക്കേറ്റത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. 10 പേര്‍ ഇതിനകം മരണമടഞ്ഞിരുന്നു. മറ്റുള്ളവരുടെ നില സാരമുള്ളതല്ല. 27 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സിതാള്‍കുച്ചി സ്വദേശികളാണ് ഇവര്‍. വാഹനത്തിന്റെ പിന്നിലെ ജനറേറ്ററില്‍ നിന്നാണ് ഡിജെ സിസ്റ്റത്തിലേക്ക് വൈദ്യുതി എടുത്തിരുന്നത്. ഇതിന്റെ വയറില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് വ്യക്തമാക്കി.