കാലപ്പഴക്കം ചെന്ന മിഗ്-21 വിമാനങ്ങള്‍ ഒഴിവാക്കാനൊരുങ്ങി വ്യോമസേന

ന്യൂഡല്‍ഹി: കാലപ്പഴക്കം ചെന്ന മിഗ്-21 പോര്‍വിമാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ആകെയുള്ള നാല് മിഗ്-21 സ്‌ക്വാഡ്രനുകളില്‍ ഒന്ന് സെപ്റ്റംബറില്‍ ഒഴിവാക്കും. ശേഷിക്കുന്ന മൂന്നെണ്ണവും 2025 ആകുമ്പോഴേക്ക് സേനയുടെ ഭാഗമല്ലാതാകും.

മിഗ്-21 വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന പശ്ചാത്തലത്തിലല്ല തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. മിഗിനു പകരം, തദ്ദേശീയമായി നിര്‍മിച്ച തേജസ് ഉള്‍പ്പെടെ പുതിയ പോര്‍വിമാനങ്ങള്‍ സേനയില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞദിവസം രാജസ്ഥാനിലെ ബാര്‍മറില്‍ മിഗ് വിമാനം തകര്‍ന്നുവീണ് രണ്ട്‌ പൈലറ്റുമാര്‍ വീരമൃത്യുവരിച്ചിരുന്നു. ഉതര്‍ലായ് വ്യോമതാവളത്തില്‍ നിന്ന് പരിശീലനത്തിനായി വ്യോമസേനയുടെ ഇരട്ട സീറ്റുള്ള മിഗ്-21 ട്രെയിനര്‍ വിമാനമാണ്തകര്‍ന്ന് വീണത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →