തൃശൂർ : തൃശൂർ പുന്നയൂർക്കുളം പെരിയമ്പലത്ത് സ്വകാര്യ ബസിന് പിന്നിൽ ചരക്ക് ലോറി ഇടിച്ച് 13 പേർക്ക് പരുക്ക്. ചിലരുടെ പരുക്ക് സാരമാണ്. ചാവക്കാട് നിന്നും പൊന്നാനിയിലേക്ക് പോയ ബസിനു പിന്നിലാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗം തകർന്നു. 29/07/22 രാവിലെ 7 മണിയോടെയായിരുന്നു അപകടം.
പെരിയമ്പലം ബസ്റ്റോപ്പിൽ ആളുകളെ കയറ്റാൻ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്. ഇതിനുപിന്നിൽ ചരക്കുലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് അൽപദൂരം മുന്നോട്ടുപോയി. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക റിപ്പോർട്ട്.

