പോക്സോ കേസ് പ്രതിയായ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് : 2021ല്‍ പോക്സോ കേസില്‍ പ്രതിയായ വ്യക്തി സഹോദരന്റെ വീട്ട്മുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. പാലക്കാട് കൂറ്റനാട് സ്വദേശി സുലൈമാ(55) നാണ് ജീവനൊടുക്കിയത്. വീട്ടുകാര്‍ തന്നെ ചാലിശ്ശേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ് ഐ അനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുലൈമാന്റെ പോക്കറ്റില്‍ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശ്ശേരി പോലീസ് കണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →